ചേർത്തല തെക്ക് സഹകരണബാങ്ക് ചിത്രരചനാ മത്സരം നടത്തി

ചേർത്തല: ചേർത്തല തെക്ക് സഹകരണ ബാങ്കിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ചേർത്തല നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. സുകൃതം കൺവെൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ.വി. ഷീബ, ഭരണസമിതിയംഗങ്ങളായ സന്തോഷ്കുമാർ, ആർ. സുഖലാൽ, എസ്. ശരത്, പി. ഫൽഗുണൻ, രാജേശ്വരി, ശോഭ സുധാകരൻ, സിനി ഉദയപ്പൻ, അശ്വതി അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Cherthala South Service Cooperative Bank conducted a painting competition as part of its centenary celebrations, featuring over 200 participants.