മർച്ചന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടത്തി

ചേര്‍ത്തല മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം പി. പ്രസാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
ചേര്‍ത്തല മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം പി. പ്രസാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ചേർത്തല മർച്ചന്റ്‌സ് അസോസിയേഷന്റെ 53-ാമത് വാർഷിക പൊതുയോഗം പി. പ്രസാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.എസ്. ലാൽ നഗറിൽ (എസ്.എസ്. കലാമന്ദിർ) ചേർന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെ.വി. സാബുലാൽ അധ്യക്ഷനായി. ചേർത്തല നഗരസഭാ ചെയർപേഴ്‌സൺ എസ്. സോബിൻ ചികിത്സാസഹായ വിതരണം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കുള്ള അവാർഡുകളും സ്‌കോളർഷിപ്പുകളും നഗരസഭാ വൈസ് ചെയർപേഴ്‌സൺ എൻ.എൽ. വത്സലകുമാരി വിതരണം ചെയ്തു. ജനറൽ സെക്രട്ടറി കൃഷ്ണദാസ് കർത്ത റിപ്പോർട്ടും കണക്കും ട്രഷറർ ജേക്കബ് ചെറിയാൻ ബജറ്റും അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ സുരേഷ്‌കുമാർ, അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ നിക്കോളാസ് സാവിയോ ജോസ്, ബി. ഭാസി, ജോ. സെക്രട്ടറി എസ്. ഷാജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: The 53rd annual general meeting of the Cherthala Merchants Association was inaugurated by MLA P. Prasad.