തൃക്കുന്നപ്പുഴ ക്ഷേത്രത്തിൽ അയ്യപ്പസേവസംഘം യോഗം

ഹരിപ്പാട്: അഖില ഭാരത അയ്യപ്പ സേവാ സംഘം 301-ാം നമ്പർ ശാഖയുടെ തൃക്കുന്നപ്പുഴ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രഭാരവാഹികളുടെ യോഗം നടന്നു. അഖിലഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യാം ജനാർദനൻ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ വൈസ് പ്രസിഡന്റ് വേണു പഞ്ചവടി, സംസ്ഥാന സെക്രട്ടറി സുരേഷ് കുമാർ കൊച്ചിക്കൽ, ക്ഷേത്ര ഭാരവാഹികൾ, കമ്മിറ്റി പൊതുയോഗ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Akhila Bharatha Ayyappa Seva Sangham held an official meeting in connection with the Thrikkunnapuzha temple festival.