ഓണാട്ടുകര സാഹിതി ദേശീയ സാഹിത്യോത്സവം സമാപിച്ചു

ഓണാട്ടുകര സാഹിതി സംഘടിപ്പിച്ച ദേശീയ സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം സാഹിത്യകാരന്‍ ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
ഓണാട്ടുകര സാഹിതി സംഘടിപ്പിച്ച ദേശീയ സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം സാഹിത്യകാരന്‍ ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ഓണാട്ടുകര സാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈഖരി-ദേശീയ സാഹിത്യോത്സവം സമാപിച്ചു. സമാപന സമ്മേളനം സാഹിത്യകാരൻ ആഷാ മേനോൻ ഉദ്ഘാടനം ചെയ്തു. കോടികൾ പെരുകുമ്പോൾ അസ്വസ്ഥതയും വർധിക്കുകയാണെന്നും ലാഭം മാത്രമല്ല ജീവിതം എന്നു തിരിച്ചറിയണമെന്നും ആഷാ മേനോൻ പറഞ്ഞു.

സാഹിതി പ്രസിഡന്റ് ഡോ. മധു ഇറവങ്കര അധ്യക്ഷനായി. തമിഴ് കവി മാലൻ നാരായണൻ, തമിഴ് തോഡ ഗോത്രവർഗത്തിൽ നിന്നുള്ള എഴുത്തുകാരി കെ. വാസമല്ലി, സാഹിതി സെക്രട്ടറി ജോർജ് തഴക്കര, ജോയിന്റ് സെക്രട്ടറി ബിനു തങ്കച്ചൻ, ട്രഷറർ ശശികുമാർ മാവേലിക്കര, മുട്ടം സി.ആർ. ആചാര്യ, പ്രൊഫ. വി. രാധാമണിക്കുഞ്ഞമ്മ എന്നിവർ പ്രസംഗിച്ചു.

ഇലയിൽ നിന്നു വേരിലേക്ക് സർഗസംവാദത്തിൽ ഡോ. പി.കെ. ജനാർദനക്കുറുപ്പ്, രാമചന്ദ്രൻ ഇപ്പോൺ, ആഷ മേനോൻ, പ്രതിഭ നന്ദകുമാർ, മാലൻ നാരായണൻ, വാസമല്ലി, നോവൽ-കാലം-ശിൽപം എന്ന സംവാദത്തിൽ കൽപറ്റ നാരായണൻ, രേഖ ആർ. താങ്കൾ, ഫിലിപ് തര്യൻ, ഇ. സന്തോഷ് കുമാർ, ഷീല ടോമി, പുതു നോവലുകളുടെ രസതന്ത്രം സംവാദത്തിൽ കെ.കെ. സുധാകരൻ, എസ്. ഹരീഷ്, എസ്.വി. ഷാജികുമാർ, വിനു ഏബ്രഹാം, മുഹമ്മദ് റജീബ് എന്നിവർ പ്രസംഗിച്ചു.