പിറന്നാൾദിനത്തിൽ കൂട്ടുകാർക്ക് പച്ചക്കറിത്തൈകൾ നൽകി വിദ്യാർഥി

പുത്തൂർ: കേക്ക് മുറിക്കലും മധുരവിതരണവും ഒഴിവാക്കി മുഴുവൻ കൂട്ടുകാർക്കും പച്ചക്കറിത്തൈകൾ സമ്മാനിച്ച് താഴത്തുകുളക്കട ഡി.വി.യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർഥി ശ്രീറാം കൃഷ്ണ.
കുളക്കട കിഴക്ക് അജിഭവനിൽ അജികുമാറിന്റെയും ബിന്ദുവിന്റെയും മകനായ ശ്രീറാം കൃഷ്ണ, കുണ്ടറ നഴ്‌സറിയിൽനിന്നു വാങ്ങിയ മുന്തിയ ഇനം പച്ചക്കറിത്തൈകളാണ് കൂട്ടുകാർക്ക് വിതരണം ചെയ്തത്.
ആദ്യ തൈ, ക്ലാസ് ചുമതലയുള്ള അധ്യാപകൻ പി.രഞ്ജിത്തിന് കൈമാറി. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നേരിട്ട് തൈകൾ വിതരണം ചെയ്യുകയായിരുന്നു. സ്കൂൾ വളപ്പിലും തൈകൾ നട്ടു. പ്രധാനാധ്യാപകൻ ടി.എൻ.ഹേമന്ദ്, എസ്.ശ്രീകല എന്നിവർ പ്രസംഗിച്ചു.
Content Highlights: student gave vegetable seedlings to his friends on his birthday