വിളവെടുപ്പിന് 460 രൂപ, വിറ്റുകിട്ടിയത് 360 രൂപ; ഒരേക്കര്‍ വെണ്ടക്കൃഷി കര്‍ഷകന്‍ ഉഴുതുമറിച്ചു

വിലയില്ലാത്തതിനാല്‍ ഒരേക്കര്‍ വെണ്ടക്കൃഷി ടില്ലര്‍ ഉപയോഗിച്ച് ഉഴുതുമറിക്കുന്നു
വിലയില്ലാത്തതിനാല്‍ ഒരേക്കര്‍ വെണ്ടക്കൃഷി ടില്ലര്‍ ഉപയോഗിച്ച് ഉഴുതുമറിക്കുന്നു

കൊഴിഞ്ഞാമ്പാറ: പ്രതീക്ഷയോടെയാണ് കഴിഞ്ഞദിവസം ഒറ്റകട വെള്ളാരങ്കല്‍മേട് മേനോന്‍കളം സുന്ദരന്‍ കൃഷിയിടത്തില്‍നിന്ന് 90 കിലോഗ്രാമോളം വെണ്ടയുമായി ചന്തയിലെത്തിയത്. എന്നാല്‍, കിട്ടിയത് 360 രൂപ. അതായത് കിലോഗ്രാമിന് നാലുരൂപ. 

ഇത്രയും വെണ്ട പറിച്ചെടുക്കാന്‍ രണ്ടുപേര്‍ക്ക് കൂലിനല്‍കിയത് 460 രൂപ. ചന്തയിലെത്തിക്കാനുള്ള ചെലവും ബുദ്ധിമുട്ടും വേറെ. തിരിച്ചെത്തിയ സുന്ദരന്‍ ആദ്യംചെയ്തത് ഒരേക്കര്‍ വെണ്ടക്കൃഷി ഉഴുതുകളയുകയായിരുന്നു.

പാട്ടത്തിനെടുത്ത നിലത്ത് കൃഷിയിറക്കാന്‍തന്നെ 30,000-ത്തോളം രൂപയായെന്ന് സുന്ദരന്‍ പറഞ്ഞു. കൃഷിയാരംഭിച്ചശേഷം മൂന്നുതവണ മാത്രമാണ് വിളവെടുപ്പ് നടത്തിയത്. സാധാരണ 35 മുതല്‍ 45 തവണവരെ വിളവെടുപ്പ് നടത്താറുണ്ട്. വെണ്ടക്കൃഷി ഉപേക്ഷിച്ച് നെല്‍ക്കൃഷി ചെയ്യാന്‍ ഒരുങ്ങുകയാണ് ഈ കര്‍ഷകന്‍.

Content Highlights: Okra farmers


 

Content Highlights: