പാഠപുസ്തകത്തിന് പുറത്തെ കൃഷി പാഠം, നെൽ -കെജി പദ്ധതി സംസ്ഥാനത്തിന് മാതൃക-മന്ത്രി

പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നെൽ-കെജി പദ്ധതിയുടെ വിളവെടുപ്പും കുട്ടിക്കർഷകസംഗമവും വേങ്ങൂർ മാർകൗമ സ്കൂളിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നെൽ-കെജി പദ്ധതിയുടെ വിളവെടുപ്പും കുട്ടിക്കർഷകസംഗമവും വേങ്ങൂർ മാർകൗമ സ്കൂളിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ മണ്ഡലത്തിലെ സ്കൂളുകളിൽ നടക്കുന്ന നെൽ -കെജി കൃഷി പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും പാഠപുസ്തകത്തിന് പുറത്തെ കൃഷി പാഠമാണ് നെൽ കെജിയെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. വേങ്ങൂർ മാർകൗമ ഹയർസെക്കൻഡറി സ്കൂളിൽ നെൽ -കെജി കുട്ടിക്കർഷകസംഗമവും വിളവെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൃഷിരീതികളും ആധുനിക സാങ്കേതിക വിദ്യകളും കുട്ടികൾക്ക് മനസ്സിലാക്കാനും മണ്ണിനെയും കൃഷിയെയും കൂടുതൽ അറിയുവാനും പദ്ധതിയിലൂടെ കഴിയുന്നതായും മന്ത്രി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.

മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യസംഘാടകൻ എൻ.പി. ആന്റണി, എം.കെ. കുഞ്ഞോൽ, ജോസഫ് കളമ്പാടൻ, കൊല്ലേലിൽ സണ്ണി, ഇ.വി. നാരായണൻ എന്നിവരെ ആദരിച്ചു. ജില്ലാ കൃഷി ഓഫീസർ ഇന്ദു പി. നായർ, കൃഷി അസി. ഡയറക്ടർ വി.ജി. സിബി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈമി വർഗീസ്, ശാരദാ മോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശില്പാ സുധീഷ്, പി.പി. അവറാച്ചൻ, പി.പി. എൽദോസ്, ടി.എൻ. മിഥുൻ, മായാ കൃഷ്ണകുമാർ, ഫാ. ജോൺ പാത്തിക്കൽ, ഡെയ്സി ജയിംസ്, ബിജു പീറ്റർ, സ്കൂൾ മാനേജർ ജോഷി കെ. വർഗീസ്, പ്രിൻസിപ്പൽ ജിംന ജോയ്, ഹെഡ്മിസ്ട്രസ് ജയ്‌സി മാത്യു, എ.വി. ബിജു, പാർവതി മോഹൻ എന്നിവർ പങ്കെടുത്തു.

കരനെൽ കൃഷിയിൽ വിജയിച്ച സ്കൂളുകൾക്ക് 25,000, 15,000, 10,000 രൂപ വീതം സമ്മാനം നൽകി. പദ്ധതി മികവുറ്റരീതിയിൽ ഏറ്റെടുത്ത 10 സ്കൂളുകൾക്ക് ലാപ്‌ടോപ്പ്, കംപ്യൂട്ടർ സമ്മാനമായി നൽകി. 50 സ്കൂളുകൾക്ക് 5 ലക്ഷം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചു. നൂറ് കുട്ടിക്കർഷകർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി.

Content Highlights: Kerala Minister lauds `Nel-KG` farming project in Perumbavoor schools as a state model. Hands-on agriculture lessons beyond textbooks empower students.