തൊഴുത്തും തീറ്റയും കുടിവെള്ളവും വരെ; കടുംവേനലിൽ പാലുല്പാദനം കുറയാതിരിക്കാൻ ശ്രദ്ധിക്കാൻ

#ഡോ. എം. മുഹമ്മദ് ആസിഫ്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

കൊടുംവേനൽ മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും സമ്മർദ്ദകാലമാണ്. മൃഗസംരക്ഷണ സംരംഭങ്ങളിൽ ആവശ്യമായ വേനൽ പരിപാലനമുറകൾ സ്വീകരിച്ചില്ലെങ്കിൽ ഉൽപ്പാദനം കുറയുന്നതിനും രോഗങ്ങൾ പിടിപെടുന്നതിനുമൊക്കെ വഴിയൊരുക്കും. അത്യുൽപ്പാദനശേഷിയുള്ള ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്‌സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരും. തീറ്റയെടുക്കൽ പൊതുവെ കുറയും. കടുത്ത വേനലിൽ പശുക്കൾക്കും സൂര്യതാപവും സൂര്യാഘാതവും ഏൽക്കാനുള്ള സാധ്യതയുമേറെയാണ്. സംസ്ഥാനത്ത് മുൻവർഷങ്ങളിൽ നിരവധി കന്നുകാലികൾക്ക് സൂര്യാഘാതമേറ്റ് ജീവൻ നഷ്ടമായിട്ടുണ്ട്. പകൽ 11-നും മൂന്നിനും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടുന്നതും പാടങ്ങളിൽ കെട്ടിയിടുന്നതും തകര/ആസ്‌ബെസ്‌റ്റൊസ് ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും നിർബന്ധമായും ഒഴിവാക്കണം.

പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള ദീർഘയാത്രകൾ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം. ഉഷ്ണസമ്മർദം ഒഴിവാക്കാൻ തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക് 3.5 മീറ്റർ ഉയരവും വശങ്ങളിൽ 3 മീറ്ററും കുറഞ്ഞ ഉയരം വേണം. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റർ മതി. തൊഴുത്തിന്‍റെ പരിസരത്തുള്ള തടസ്സങ്ങൾ നീക്കി വായുസഞ്ചാരം എളുപ്പമാക്കണം. ചൂട് കൂടുതലുള്ള സമയങ്ങളിൽ പശുക്കളെ തൊഴുത്തിൽ നിന്നിറക്കി പുറത്തുള്ള തണലുള്ള സ്ഥലങ്ങളിൽ പാർപ്പിക്കണം. വേനൽക്കാലത്ത് തൊഴുത്തിൽ അമിതമായ എണ്ണം പശുക്കളെ പാർപ്പിക്കുന്നത് വായുസഞ്ചാരം കുറയ്ക്കും. ഇത് ശരീര താപനില വർധിപ്പിക്കും. കൂടാതെ രോഗസാധ്യത കൂട്ടും. അതിനാൽ ഓരോ പശുവിനും ആവശ്യമായ സ്ഥലം ഉറപ്പാക്കണം. ഗർഭിണികളായതും ഡ്രൈ പീരിയഡിലുള്ളതുമായ (വറ്റു കറവ) പശുക്കൾക്ക് ഉഷ്ണസമ്മർദം ബാധിക്കും. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ ബാധിക്കാനും

Content Highlights: Learn expert tips on summer dairy management, from ventilation to nutrition, to keep your cows healthy and maintain milk production.

Continue reading