പക്ഷികളിലെ പ്ലേഗ്: അതിതീവ്ര H5N1 വൈറസിനെ എങ്ങനെ പ്രതിരോധിക്കാം? പുലർത്തേണ്ട ജാഗ്രത

#ഡോ. എം. മുഹമ്മദ് ആസിഫ്
ആലപ്പുഴയില്‍നിന്നുള്ള ദൃശ്യം (ഫയല്‍) |ഫോട്ടോ:മാതൃഭൂമി
ആലപ്പുഴയില്‍നിന്നുള്ള ദൃശ്യം (ഫയല്‍) |ഫോട്ടോ:മാതൃഭൂമി

ഏതാനും മാസങ്ങളുടെ ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത്തവണ കോഴിക്കോട് ജില്ലയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒപ്പം ആലപ്പുഴയിലും കോട്ടയത്തും വീണ്ടും രോഗം കണ്ടെത്തിയിട്ടുണ്ട്. പക്ഷികളിൽ കൂടിയ മരണത്തിന് വഴിയൊരുക്കുന്ന H5N1 പക്ഷിപ്പനി വൈറസ് വകഭേദം തന്നെയാണ് ഇത്തവണയും രോഗകാരി.

പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പക്ഷിരോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. ഓർത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയൻ ഇൻഫ്ളുവൻസ എ. വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാവുന്നത്. രോഗവാഹകരും രോഗബാധിതരുമായ പക്ഷികൾ അവയുടെ മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയൻ ഇൻഫ്ളുവൻസ വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികളുമായും, സ്രവങ്ങളും, കാഷ്ഠവുമായുമുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം എന്നിവയെല്ലാം വഴിയും പരോക്ഷമായും രോഗം പടർന്നു പിടിക്കും. ചെറിയ ദൂരപരിധിയിൽ രോഗാണുമലിനമായ ജലകണികകൾ, തൂവൽ, പൊടിപടലങ്ങൾ എന്നിവ വഴി വായുവിലൂടെയും രോഗവ്യാപനം നടക്കും.

Content Highlights: Stay informed about the H5N1 Bird Flu outbreak in Kerala. Learn essential safety tips, handling guidelines for poultry, and how to consume meat and eggs safely.

Continue reading