ഇപ്പോഴും സിങ്കിളാണോ, റൊമാന്സ് വരുന്നില്ലേ? കാരണം ഇതാവാം

പല തരത്തിലുള്ള ആകർഷണങ്ങൾ ഉണ്ട്. സെക്ഷ്വൽ അട്രാക്ഷനും റൊമാന്റിക്ക് അട്രാക്ഷനും അതിലുൾപ്പെടുന്നു. പ്രേമം അല്ലെങ്കിൽ സ്നേഹാതുരമായ സംഭാഷണങ്ങൾ ആഗ്രഹിച്ച് വൈകാരികമായ സൗന്ദര്യാത്മക ആകർഷണം നിലനിർത്തുന്നതിനെ റൊമാന്റിക്ക് അട്രാക്ഷനെന്ന് പറയാം. ജീവിതത്തിൽ ഒരിക്കൽപോലും റൊമാന്റിക്ക് അട്രാക്ഷൻ തോന്നാത്ത വ്യക്തികളെ അൺറൊമാന്റിക് വ്യക്തികളെന്നു പറയാം. ഇതിനെ അസെക്ഷ്വാലിറ്റിയുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല. രണ്ടും രണ്ട് കാര്യങ്ങളാണ്. അൺറൊമാന്റിക് ആയിട്ടുള്ള ആളുകൾക്ക് സെക്ഷ്വൽ അട്രാക്ഷൻ ഉണ്ടാകാറുണ്ട്. ഒരേ സമയം രണ്ട് വികാരങ്ങളും പ്രകടിപ്പിക്കുന്ന ആളുകളും വിരളമല്ല.
ഒരു വ്യക്തി അൺറൊമാന്റിക് ആണോയെന്ന് എങ്ങനെ കണ്ട്പിടിക്കാം?
ജീവിതത്തിൽ ഒരിക്കലും ക്രഷ് ഉണ്ടായിക്കാണില്ല
സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ അവരോടും ഇവരോടും ക്രഷ് എന്ന് പറയുമ്പോൾ നിങ്ങൾക്കത് തോന്നാതെ ഇരുന്നിട്ടുണ്ടോ? പ്രായം കൂടിയിട്ടും അത്തരത്തിൽ ക്രഷ് ഇല്ലെങ്കിൽ അതൊരു പ്രശ്നമല്ല മറിച്ച് നിങ്ങൾ അൺറൊമാന്റിക് ആയത് കൊണ്ടാകാം.
റൊമാന്റിക്ക് അട്രാക്ഷൻ തോന്നാതെയിരിക്കുന്നത്
നിങ്ങൾ ഒരു റൊമാന്റിക് ബന്ധത്തിനു ശ്രമിച്ച് പരാജയപ്പെട്ടിട്ടയാളാകാം, ജീവിതത്തിൽ ഒരിക്കലെങ്കിലും. അത്തരം പരാജയങ്ങൾ റൊമാന്റിക് വികാരം പിന്നീട് ഉണ്ടാകാത്ത അവസ്ഥയിലേക്കു പോവുമ്പോൾ സ്വയം വിലയിരുത്താം. ഡേറ്റിങ്ങിന് പല തോവണ പോയിട്ടുണ്ടെങ്കിലും ആ തോന്നൽ നിങ്ങൾക്ക് കിട്ടിയിട്ടില്ലെങ്കിൽ അൺറൊമാന്റിക് ആയത് കൊണ്ടാവാം.
പ്ലാടോണിക് ബന്ധങ്ങളിൽ സമയം ചെലവഴിക്കുന്നത്
കുടുംബത്തെയും സുഹൃത്തുക്കളെയും മുറുകെപ്പിടിക്കുമ്പോൾ റൊമാന്റിക്ക് ബന്ധത്തിൽ തുടരാൻ ആവണമെന്നില്ല. സെക്ഷ്വൽ അട്രാക്ഷനുള്ള വ്യക്തിയിൽ ആ ആവശ്യത്തിനു മാത്രം മുഴുകുമ്പോൾ റൊമാൻസ് ഉണ്ടാകണമെന്നില്ല. വൈകാരിക ആശ്വാസം നൽകുന്ന ഹഗ്ഗിങ്ങും തോളിൽ ചായുമ്പോൾ ലഭിക്കുന്ന സന്തോഷവും ഉണ്ടായെന്ന് വരില്ല.
സിങ്കിളായിരിക്കാനുള്ള ആഗ്രഹം
ആരും കൂടെയില്ലെങ്കിലും ഒറ്റയ്ക്കുള്ള ജീവിതത്തിൽ സന്തോഷിക്കുന്നവരണെങ്കിലും റൊമാൻസ് പഴങ്കഥയാകുന്നു. മറ്റുള്ളവരെ പോലെ ഇരിക്കാൻ ഇവർ ആഗ്രഹിക്കുന്നില്ല. സിങ്കിൾ ലൈഫ് പരാമവധി ആസ്വദിക്കുന്നുണ്ട്. ഇവർ ഒരു പങ്കാളിയെ ആഗ്രഹിക്കുന്നത് കുട്ടികൾക്ക് വേണ്ടിയും ഉത്തമസുഹൃത്തിനെ ജീവിതത്തിൽ കൂടെ കൂട്ടാനുമാകും.
റൊമാൻസ് ഇല്ലാതെ സെക്ഷ്വൽ അട്രാക്ഷൻ തോന്നാം
അൺറൊമാന്റിക് ആളുകൾക്ക് സെക്ഷ്വൽ അട്രാക്ഷൻ തോന്നാം. അത് ഒരിക്കലും റൊമാൻസിൽ ചെന്നെത്തില്ല. പലപ്പോഴും ഇത് നിർവചിക്കാൻ സാധിക്കുന്ന തരത്തിലല്ല ഉണ്ടാവുക. കാരണം. പല അൺറൊമാന്റിക് വ്യക്തികളും അസെക്ഷ്വൽ കൂടിയാണ്.
പ്രണയമില്ലെങ്കിലും സന്തോഷം
പ്രണയബന്ധം ഇല്ലാത്തതിൽ സന്തോഷിക്കുന്നവരും ഉണ്ടാവും. ഇവരിൽ ഭൂരിഭാഗവും അൺറൊമാന്റിക് ആവാം. പക്ഷേ, അതുമാത്രം കാരണമായി പറയാൻ സാധിക്കില്ല. രാവിലെ കൂട്ടുകാർ പങ്കാളികളുമായി സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ അതുപോലെ ഇരുന്നാലോ എന്ന ചിന്ത വരും. താമസിയാതെ അവർക്ക് അത്തരത്തിൽ ഇരിക്കണ്ട എന്ന തീരുമാനത്തിൽ എത്തും. അതിൽ സന്തോഷം മാത്രമേ അവർക്കു തോന്നൂ.
Content Highlights: Explore about aromanticism