സ്വവർഗാനുരാഗം പാരമ്പര്യ വിരുദ്ധമാണെന്ന് ആര് പറഞ്ഞു? | പരമ്പര രണ്ടാം ഭാഗം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്ലേറ്റോ തന്റെ 'സിമ്പോസിയ'ത്തിൽ പറയുന്ന ഒരു കഥയുണ്ട്.
'പണ്ടു പണ്ട് മനുഷ്യന്‍ ഇന്ന് കാണുന്നതു പോലെയായിരുന്നില്ല. മനുഷ്യന്റേത് ഉരുണ്ട ശരീരപ്രകൃതിയായിരുന്നു. നാല് കൈകളും രണ്ടു തലയും രണ്ട് ജനനേന്ദ്രിയവുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. ഇത് സ്ത്രീയും സ്ത്രീയും, സ്ത്രീയും പുരുഷനും, പുരുഷനും പുരുഷനും എന്നിങ്ങനെയുള്ള മാതൃകകളിലായിരുന്നുവത്രേ. ഈ മനുഷ്യര്‍ വളരെ ശക്തരും അഭിമാനികളും എല്ലാ തരത്തിലും മികച്ചവരുമായിരുന്നു. പക്ഷേ, ഇവരില്‍ ദൈവത്തെ ആക്രമിക്കാനുള്ള വാസന വളര്‍ന്നു. ഗ്രീക്ക് ഭഗവാനായ സിയൂസ് ദേവന്‍ ഇതിന് ശിക്ഷയെന്നോണം അവരെ രണ്ടായി മുറിച്ച് മാറ്റി. അങ്ങനെ അവര്‍ രണ്ട് മനുഷ്യരായി. ഈ മുറിച്ച് മാറ്റപ്പെട്ട മനുഷ്യര്‍ തങ്ങളില്‍നിന്നു മുറിക്കപ്പെട്ട മറുപാതിക്കായി അക്ഷീണം തിരച്ചില്‍ തുടങ്ങി. പരസ്പരം കണ്ടുമുട്ടുമ്പോള്‍ ആലിംഗനബദ്ധരാവുന്ന ഇവര്‍ വിശപ്പും ഉറക്കവും മറന്ന്  മരിച്ചുവീഴുകയാണ് ഉണ്ടായത്. അങ്ങനെ അവര്‍ നശിച്ചുപോയാല്‍ ശരിയാവില്ലെന്ന് കണ്ട സിയൂസ് ദേവന്‍ അവരുടെ ശരീരവും മനസ്സും ഒന്നായി തീരുന്ന തരത്തില്‍ പ്രണയവും ലൈംഗികതയും അവര്‍ക്കിടയില്‍ ഉളവാക്കി. വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കാനാവുന്നതു കൊണ്ടുതന്നെ അവര്‍ സ്വന്തം കാര്യങ്ങളില്‍ മുഴുകി തുടങ്ങി. പുരുഷന്‍മാര്‍ തമ്മിലുള്ള ശരീരം വേര്‍പ്പെട്ട് ഗേ ആയും സ്ത്രീകള്‍ വേര്‍പ്പെട്ട് ലെസ്ബിയനായും സ്ത്രീയും പുരുഷനും വേര്‍പ്പെട്ട് ഹെട്രോസെക്ഷ്വലായി മാറുകയും ചെയ്തു...'

സാങ്കൽപികമെങ്കിലും മനോഹരമായാണ് പ്ലാറ്റോ സ്വവർഗാനുരാഗത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാറുമുണ്ട്.

Content Highlights: same sex marriage in india

Continue reading