രജതജൂബിലി ആഘോഷം

വൈത്തിരി: സെയ്ന്റ് മേരീസ് ദേവാലയത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി പതാക ഉയർത്തിയും തിരിതെളിയിച്ചും മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. പുതുതായി നിർമിച്ച അൾത്താരയുടെ കൂദാശകർമവും അദ്ദേഹം നിർവഹിച്ചു.
വികാരി ഫാ. അഡ്വ. ജോർജ് പടിഞ്ഞാറയിൽ ജൂബിലി ലോഗോ പ്രകാശനംചെയ്തു. ട്രസ്റ്റിമാരായ അനൂപ് തോലമാക്കിൽ, ആന്റണി മണവാളൻ, പള്ളിക്കമ്മിറ്റി സെക്രട്ടറി ജോജോ ഉപ്പുവീട്ടിൽ, സിസ്റ്റർ സുപ്പീരിയർ ആനീസ് എന്നിവർ സംസാരിച്ചു.
Content Highlights: Year-long silver jubilee celebrations of St. Mary's Church in Vythiri inaugurated by Mananthavady diocese auxiliary bishop Mar Alex Tharamangalam.