വയനാട്ടിൽ സന്ദർശനം നടത്തി പാത്രിയര്‍ക്കീസ് ബാവ

ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ  വയനാട്ടില്‍ സന്ദർശനം നടത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി
ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ വയനാട്ടില്‍ സന്ദർശനം നടത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി

മീനങ്ങാടി: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ 123-ാമത് പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ വയനാട്ടില്‍ സന്ദർശനം നടത്തി. മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഹെലിക്കോപ്റ്ററില്‍ എത്തിയ ബാവയെ ഭദ്രാസന മെത്രാപ്പോലീത്തയും ഭാരവാഹികളും ചേര്‍ന്ന്  സ്വീകരിച്ചു.

ഇരുപത് ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പരിശുദ്ധ പിതാവ് വയനാട്ടിലെത്തിയത്. മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രീഗോറിയോസ്, മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത, മോര്‍ ഔഗേന്‍ അല്‍ഖോറി അല്‍ഖാസ മെത്രാപ്പോലീത്ത തുടങ്ങിയവരും പരിശുദ്ധ ബാവയെ അനുഗമിക്കുന്നുണ്ട്.

യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും സഭാ  ഭാരവാഹികളും വിശ്വാസികളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖരും ചടങ്ങുകളില്‍ സംബന്ധിക്കും. രണ്ടിന് ഉച്ചയോടെ ബാവ ഹെലികോപ്ടര്‍ മാര്‍ഗം കോഴിക്കോടേയ്ക്ക് തിരിക്കും.

Content Highlights: Patriarch Ignatius Aphrem visited Wayanad