മുജീബ് റഹ്മാന് സ്വീകരണം നൽകി

ആർ.ജെ.ഡി. പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി സ്വീകരണത്തിൽ പഞ്ചായത്ത് കമ്മിറ്റി റഷീദ് ഞേർളേരി, മുജീബ് റഹ്മാനെ ഷാൾ  അണിയിക്കുന്നു
ആർ.ജെ.ഡി. പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി സ്വീകരണത്തിൽ പഞ്ചായത്ത് കമ്മിറ്റി റഷീദ് ഞേർളേരി, മുജീബ് റഹ്മാനെ ഷാൾ അണിയിക്കുന്നു

പടിഞ്ഞാറത്തറ: എസ്.എം.എ. ബാധിതരായ കുരുന്നുകളുടെ ചികിത്സാസഹായത്തിനായി പണം കണ്ടെത്താൻ സ്നേഹയാത്ര നടത്തിയ പുതുശ്ശേരിക്കടവ് പുത്തൻപുരയിൽ മുജീബ് റഹ്മാന് ആർ.ജെ.ഡി. പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

കുട്ടികൾക്ക് കൈത്താങ്ങാവാൻ കഴിഞ്ഞ 22 -നാണ് മുജീബ് റഹ്മാൻ പടിഞ്ഞാറത്തറയിൽനിന്ന് കുറ്റ്യാടി വഴി കുരുന്നുകളുടെ വീട്ടിലേക്ക് കാൽനടയാത്ര നടത്തിയത്. എട്ടുദുവസം കൊണ്ട് സ്വരൂപിച്ച തുക മുഴുവൻ ചികിത്സാസഹായ കമ്മിറ്റിയെ എൽപ്പിക്കുകയും ചെയ്തു.

സ്വീകരണയോഗത്തിൽ ആർ.ജെ.ഡി. പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ റഷീദ് ഞേർളേരി മുജീബ് റഹ്മാനെ ഷാൾ‌ അണിയിച്ചു. ആർ.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ, എ. സുരേന്ദ്രൻ, കെ. ഉണ്ണി, അഷ്‍റഫ് പുതുശ്ശേരിക്കടവ്, അഷ്റഫ് മുതുവൻ, റഷീദ് കല്പറ്റ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Mujeeb Rahman was felicitated by the RJD Padinjarathara Panchayat Committee for completing a charity walk to support SMA-affected children.