കൃഷിവകുപ്പിനെ കർഷകരക്ഷാകേന്ദ്രമാക്കി മാറ്റും -മന്ത്രി

വെണ്ണിയോട് : കേരളത്തിലെ കൃഷിവകുപ്പിനെ കർഷകരക്ഷാകേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിനൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 മുതൽ കാലവർഷക്കെടുതിയിൽ കർഷകർക്ക് നൽകാനുണ്ടായിരുന്ന നഷ്ടപരിഹാരം നൽകാൻ നടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യം കാരണമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം ഇരട്ടിയായി വർധിപ്പിച്ചു.

കോട്ടത്തറക്കാർ തനിക്ക് നൽകുന്ന സ്നേഹം എന്നും മനസ്സിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണസമിതിയുടെ പ്രത്യേക ആദരം പ്രസിഡന്റ് സി.സി. രജിതയും സ്ഥിരംസമിതി അധ്യക്ഷരും ചേർന്ന് മന്ത്രിക്ക് നൽകി. വിവിധ മേഖലയിൽ മികവുതെളിയിച്ച പ്രതിഭകളെ മന്ത്രി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, സ്ഥിരംസമിതി അധ്യക്ഷരായ ഇ.ആർ.പുഷ്പ, പി.പി. രനീഷ്, ലീലാമ്മ ജോസഫ്, എം. സുനിൽകുമാർ, സലാം നീലിക്കണ്ടി, ജെനിമോൾ എം.ജി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.