ആർദ്രം പദ്ധതി: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി പത്തുവീടുകൾ കൈമാറി

തൃക്കൈപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി ആർദ്രം പദ്ധതിയുടെ ഭാഗമായി വെള്ളിത്തോട് പത്തുവീടുകൾ നിർമിച്ചുനൽകിയതിന്റെ പൊതുസമ്മേളനം മേപ്പാടി സി.എസ്.ഐ. ചർച്ച് ഹാളിൽ സംഘടിപ്പിച്ചു. ദുരന്തബാധിതർക്ക് സുരക്ഷിതമായ ഭവനവും പുതിയൊരു ജീവിതവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സി.എസ്‌.ഐ. മധ്യകേരള രൂപതാ ബിഷപ്പ് ഡോ. മലയ്യിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനംചെയ്തു. സി.എസ്‌.ഐ. കർണാടക സെൻട്രൽ രൂപതാ ബിഷപ്പ് ഡോ. വിൻസെന്റ് വിനോദ് കുമാർ അനുഗ്രഹ പ്രഭാഷണംനടത്തി. സി.എസ്‌.ഐ. മലബാർ രൂപതാ ബിഷപ്പ് ഡോ. റോയ്‌സ് മനോജ് വിക്ടർ അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ റിപ്പോർട്ട് രൂപതാ ട്രഷറർ സി.കെ. ഷൈൻ അവതരിപ്പിച്ചു.

വർക്കിങ് കമ്മിറ്റിഅംഗം ഡോ. ടി.ഐ. ജെയിംസ്, ലേ സെക്രട്ടറി കെനെറ്റ് ലാസർ, മധ്യകേരള രൂപതാ ക്ലർജി സെക്രട്ടറി സജി കെ. സാം, കർണാടക സെൻട്രൽ രൂപതയിലെ ഈസ്റ്റ് പരേഡ് ചർച്ച് വികാരി റവ. ക്രിസ്റ്റി ജ്ഞാനദാസൻ, സി.എസ്‌.ഐ. തിരുച്ചി-തഞ്ചാവൂർ പ്രതിനിധി റവ. സുദർശനൻ, മധ്യകേരള രൂപതാ യൂത്ത് ജനറൽ സെക്രട്ടറി റവ. ലിനോ എസ്. ജോൺ, വിനോദ് തരയിൽ, ജോൺസൺ ആന്റോ, റവ. ജേക്കബ് ഡാനിയേൽ, റവ. ജോ വർഗീസ് മലയിൽ എന്നിവർ സംസാരിച്ചു.