ആയുർവേദ ദിനം ആചരിച്ചു

കല്പറ്റ : ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ‘ആരോഗ്യപൂർണമായ നാളേയ്ക്കായി ആയുർവേദം’ ആയുർവേദ ദിനാചരണം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ആയുർവേദ ചികിത്സ, വെൽനെസ്, പ്രകൃതിചികിത്സ, ഔഷധസസ്യാധിഷ്ഠിത ടൂറിസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് വയനാടിനെ ദേശീയതലത്തിൽ ആയുർവേദ–വെൽനെസ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ. പറഞ്ഞു. റീൽസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. ഇ. കുമാരൻ നമ്പൂതിരി, ഡോ. കെ. പത്മനാഭൻ, ഡോ. വി. സത്യാനന്ദനൻനായർ, ഡോ. എ.ൻ. ഗോവിന്ദൻനായർ, ഡോ. കെ.എസ്. സുരേന്ദ്ര മോഹൻ എന്നിവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി. ബിനോയ്, ഡോ. എ. ഷാബു, ഡോ.എസ്. ആര്യ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അച്ചാമ്മ ലെനു തോമസ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. ഫാത്തിമത്ത് സുഹ്‌റ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ജി. രഞ്ജിത്ത്, ജില്ലാ മെഡിക്കൽ ഓഫീസ് ഭാരതീയ ചികിത്സാവകുപ്പ് സീനിയർ സൂപ്രണ്ട് എം.എസ്. വിനോദ്, അനിതാ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
അമ്പലവയൽ : ഗവ. ആയുർവേദ ഡിസ്‌പെൻസറിയും അമ്പലവയൽ ഗ്രാമപ്പഞ്ചായത്തും ചേർന്ന് 11-ാമത് ആയുർവേദ ദിനാചരണം നടത്തി. ഹരിതകർമസേനാംഗങ്ങൾക്ക് ബോധവത്‌കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ്, വിവിധമേഖലകളിൽ മികവുതെളിയിച്ച വിദ്യാർഥികൾക്ക് ആദരം എന്നിവ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നിഖിലാ ചന്ദ്രൻ ആയുർവേദദിന സന്ദേശം നൽകി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ അബു, സ്ഥിരംസമിതി അധ്യക്ഷരായ പി. ഷഫീഖ്, കെ.കെ. ബാബു, സിജി എൽദോ, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കണ്ണൻ, അനഘാ മണിരാജ് തുടങ്ങിയവർ സംസാരിച്ചു.