കെ.എസ്.ടി.എ. ജില്ലാ മാർച്ചും ധർണയും

കല്പറ്റ : രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റത്തിലൂടെ അധ്യാപകരെ ദ്രോഹിക്കാനുള്ള നീക്കമാണ് യു.ഡി.എഫ്. സർക്കാരിെന്റതെന്നാരോപിച്ച് കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബത്തേരി ഉപജില്ലാ കമ്മിറ്റി, പനമരം ഏരിയാകമ്മിറ്റി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മിറ്റികളുടെ ബാനറിന് പിന്നിലായി അധ്യാപകർ അണിനിരന്നു. കല്പറ്റ പുതിയ ബസ്‌സ്റ്റാൻഡിൽ നടത്തിയ ധർണ കെ.ടി. ജലീൽ ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എ.ഇ. സതീഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം സി. സതീശൻ, സംസ്ഥാന കമ്മിറ്റിയംഗം വി.എ. ദേവകി, ജില്ലാ സെക്രട്ടറി ടി. രാജൻ, പി. ബിജു എന്നിവർ സംസാരിച്ചു.