ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറി

വെള്ളമുണ്ട : ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജുക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ ലഹരിവിരുദ്ധ കാംപെയ്‌ൻന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറി. ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃസമിതി പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. നാഷണൽ അബാക്കസ് ഫെഡറേഷൻ പ്രസിഡന്റ് ഡി. ചിന്നരാജ്, എൽ.ഐ.എസ്.ആർ. ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി, എച്ച്.ബി. പ്രദീപ്, റാഫി എന്നിവർ പങ്കെടുത്തു.