ടൗണിൽ നിർത്തിയിട്ട സ്കൂട്ടറിൽ ഹാൻസ് ചാക്ക് ഉപേക്ഷിച്ചുകടന്ന യുവാവ് പിടിയിൽ

കല്പറ്റ : നിരോധിത പുകയില ഉത്പന്നമായ ഹാൻസ് സൂക്ഷിച്ച ചാക്ക് കല്പറ്റ ടൗണിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽവെച്ച് കടന്നുകളഞ്ഞ യുവാവിനെ കല്പറ്റ പോലീസ് പിടികൂടി.
കമ്പളക്കാട്, തൂമ്പറ്റ വീട്ടിൽ, സൽമാൻ ഫാരിസ് (28) ആണ് പിടിയിലായത്.
ഇയാൾ ഉപേക്ഷിച്ച ചാക്കിൽ 16 കെട്ടുകളിലായി സൂക്ഷിച്ചിരുന്ന 240 ഹാൻസ് പാക്കറ്റുകളാണ് പോലീസ് കണ്ടെത്തിയത്.
നവംബർ 22-ന് രാത്രി കല്പറ്റ ചുങ്കത്തെ പച്ചക്കറിക്കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽനിന്നാണ് ചാക്ക് കണ്ടെത്തിയത്.
സ്കൂട്ടർ ഉടമയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കല്പറ്റ പോലീസിൽ പരാതിനൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്ക് സ്കൂട്ടറിൽവെച്ച് കടന്നുകളഞ്ഞ സൽമാൻ ഫാരിസിനെ കണ്ടെത്തി പിടികൂടിയത്.
കല്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ രമേഷ്, രതീഷ്, എസ്.സി.പി.ഒ. ബിഗേഷ്, സി.പി.ഒ. സാലു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.