ദേശീയ പ്രകൃതി ചികിത്സാദിനം ആചരിച്ചു

കല്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ ദേശീയ പ്രകൃതിചികിത്സാദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സൽമ മോയിൻ അധ്യക്ഷത വഹിച്ചു. യോഗാ, നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. ആശിഖ് ഹസ്സൻ ബോധവത്കരണ ക്ലാസും ആശുപത്രി ജീവനക്കാർക്കായി ഡോ. ലക്ഷ്‌മിനായർ ചെയർ യോഗാപരിശീലന ക്ലാസും നടത്തി.

ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രഷീല, മെഡിക്കൽ ഓഫീസർ ഡോ. കെ. സ്മിത, റെജി ഓലക്കാട്ട് എന്നിവർ സംസാരിച്ചു.

ദിനാഘോഷത്തിന്റെ ഭാഗമായി യോഗാ ഡാൻസ്, യോഗാസന മത്സരം, ക്വിസ് മത്സരം, ആരോഗ്യകരമായ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള മത്സരം എന്നിവ സംഘടിപ്പിച്ചു. ആശുപത്രിയിലെ ജീവനക്കാരും രോഗികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.