സേവാഭാരതി പുനർജനി കൗൺസലിങ് സെന്റർ തുടങ്ങി

തോണിച്ചാൽ : സേവാഭാരതി മാനന്തവാടി യൂണിറ്റ് തോണിച്ചാലിൽ പുനർജനി കൗൺസലിങ് സെന്റർ തുടങ്ങി. ഡോ. റോസ് ആൻ്റണി ഉദ്ഘാടനം ചെയ്തു. ദേശീയ സേവാഭാരതി ജില്ലാ ഉപാധ്യക്ഷൻ പി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ വി.എ. സുരേഷ്, പികെ. ഭാരതി, മാനന്തവാടി യൂണിറ്റ് സെക്രട്ടറി മനോജ് പിലാക്കാവ്, ട്രഷറർ കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ അഞ്ചുവരെ തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിൽ സൗജന്യ കൗൺസലിങ് ലഭിക്കും.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നിംഹാൻസിൽനിന്ന് പരിശീലനം നേടിയ സേവാഭാരതി ജില്ലാ സെക്രട്ടറി പി.കെ. ഭാരതിയാണ് ആദ്യഘട്ടത്തിൽ കൗൺസലിങ് നൽകുക.