പച്ചക്കറിത്തൈകൾ വിതരണംചെയ്തു

പുല്പള്ളി : വീട്ടിമൂല വാർഡിൽ കൃഷിഭവൻ മുഖേന ഗുണഭോക്താക്കൾക്ക് പച്ചക്കറിത്തൈകൾ വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ദിൻഷു രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. വീട്ടിമൂല കുരുമുളക് സമിതി പ്രസിഡന്റ് സി.പി. ഉണ്ണി അധ്യക്ഷതവഹിച്ചു. സെക്രട്ടറി മധു ജോയി, സെബാസ്റ്റ്യൻ അട്ടക്കുളം, പി.കെ. സുനിൽ, ടി.കെ. അജിമോൻ തുടങ്ങിയവർ സംസാരിച്ചു.