അങ്കണവാടിക്ക് ഫാനുകൾ നൽകി

പുല്പള്ളി : മണ്ഡപമൂല അങ്കണവാടിയിലേക്ക് വാർഡംഗംവും ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ കെ.കെ. നിഖിലിന്റെ നേതൃത്വത്തിൽ ഫാനുകൾ വാങ്ങിനൽകി. അങ്കണവാടിമവർക്കർ സ്വപ്‌ന പുല്ലാട്ടുകുന്നേൽ ഗ്രാമപ്പഞ്ചായത്തംഗം കെ.കെ. നിഖിലിൽനിന്ന് ഫാനുകൾ ഏറ്റുവാങ്ങി. തേജസ് കായപുറത്ത്, മനോജ് കുണ്ടാംപറമ്പിൽ, അഭിലാഷ് പുളിക്കൽ, സുരേഷ് കയ്യാലക്കകത്ത്, സനൽ തൂപ്ര, പി.എസ്. സജിൻ, ബിനു തോമസ്, സി.ആർ. സുനി, ഷൈലജ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.