പുത്തിരിയുത്സവാഘോഷവും പ്രതിഷ്ഠാദിന നോട്ടീസ് പ്രകാശനവും

തോണിച്ചാൽ : തോണിച്ചാൽ കുന്ദമംഗലം തഴുതാൽ പള്ളിയറക്കൽ ക്ഷേത്രത്തിൽ പുത്തിരിയുത്സവം ആഘോഷിച്ചു. മേൽശാന്തി പീച്ചങ്കോട് ആവണാഥമഠം ശങ്കരനാരായണൻ (കണ്ണൻ) കതിർപൂജ നടത്തി.

പൂജിച്ച നെൽക്കതിരുകൾ വിശ്വാസികൾക്ക് വിതരണംചെയ്തു. 2027 ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തി​െൻറ ആദ്യനോട്ടീസ് തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് വി.ഇ.ഒ. കെ.എൻ. നിഷ ചടങ്ങിൽ പ്രകാശനംചെയ്തു. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി എ.കെ. വീരേന്ദ്രകുമാർ, രക്ഷാധികാരി കെ.എം. വിനോദ് കുമാർ അയ്യപ്പൻമൂല, കമ്മിറ്റിയംഗങ്ങളായ എം.പി. രമേശൻ, എ.സി. മധു, വി.എം. ആദർശ്, എ.സി. കേളു, എ.സി. ലക്ഷ്മി, എ. രമണി, എ. പ്രിയ, കെ. ലീല എന്നിവർ നേതൃത്വംനൽകി.