ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിച്ചു

കല്പറ്റ : ജില്ലയിലെ വിവിധ കോൺഗ്രസ് കമ്മിറ്റികൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം ചരമദിനം ആചരിച്ചു. രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ 151 -ാം ജന്മവാർഷികവും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനവും ആഘോഷിച്ചു.

മാനന്തവാടി : കോൺഗ്രസ് നല്ലൂർനാട് മണ്ഡലം കമ്മിറ്റിയുടെ ദിനാചരണം പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസൻ തൂപ്പുങ്കര ഉദ്ഘാടനം ചെയ്തു. നല്ലൂർനാട് മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. നാസർ പാലപ്പുറത്ത്, മൊയ്തു മുതുവോടൻ, ബ്രാൻ അലി, മോളി ടോമി, മനോജ് നിട്ടറ തുടങ്ങിയവർ സംസാരിച്ചു.

വെണ്ണിയോട് : കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്‌മരണദിനാചരണത്തിന്റെ ഭാഗമായി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് സി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് പോൾസൺ കൂവക്കൽ, യു.ഡി.എഫ്. കൺവീനർ സുരേഷ് ബാബു വാളൽ, പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, എം.വി. ടോമി, ജോസ് പീയൂസ് തുടങ്ങിയവർ സംസാരിച്ചു.

പുല്പള്ളി : കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയിൽ അനുസ്മരണ ദിനാചരണം കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി ബീനാ ജോസ് കരുമാംകുന്നേൽ അധ്യക്ഷത വഹിച്ചു. ലിസി സാബു, സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ, ശിവരാമൻ പാറക്കുഴി, ഷിനു കച്ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.

കല്പറ്റ : കേരള എൻ.ജി.ഒ. അസോസിയേഷൻ സിവിൽ സ്റ്റേഷനു മുമ്പിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അനുസ്‌മരണ പ്രഭാഷണം നടത്തി. എം.വി.സതീഷ് അധ്യക്ഷത വഹിച്ചു.

പുല്പള്ളി : കോൺഗ്രസ് പുല്പള്ളി മണ്ഡലം കമ്മിറ്റിയുടെ ദിനാചരണത്തിൽ മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, ടി.പി. ശശിധരൻ, ജോമറ്റ് സെബാസ്റ്റ്യൻ, കെ.എം. എൽദോസ്, മാത്യു ഉണ്ടശ്ശാംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

കല്പറ്റ : കേരള എൻ.ജി.ഒ. അസോസിയേഷന്‍റെ പരിപാടിയിൽ ജില്ലാസെക്രട്ടറി ഷൈജു പി.ജെ. അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെ ജന്മദിനവും ആചരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ബെൻസി ജേക്കബ്, കെ. രമേശ്, എം.എസ്. സുധീഷ്, സാബു എബ്രഹാം, ടി.കെ. ദിനേശ് എന്നിവർ നേതൃത്വം നൽകി.

ഡി.സി.സിയിൽ അനുസ്മരണസദസ്സ്

കല്പറ്റ : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും സർദാർ വല്ലഭ്‌ഭായി പട്ടേൽ, ഉമ്മൻചാണ്ടി എന്നിവരുടെ ജന്മദിനവും ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണസദസ്സ് നടത്തി. ഡി.സി.സി. ഓഫീസിൽ നടന്ന പരിപാടിയിൽ മന്ത്രി എ.പി. അനിൽകുമാർ, കൃഷിമന്ത്രി ടി. സിദ്ദിഖ് എന്നിവർ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വളർച്ചയിലും നിർണായക സംഭാവനകൾ നൽകിയ നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് നേതാക്കൾ അനുസ്മരിച്ചു.

കേരളരാഷ്ട്രീയത്തിൽ ജനകീയതയുടെ പര്യായമായി മാറിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു. എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എൽ. പൗലോസ്. പി.പി. ആലി, ചന്ദ്രികാ കൃഷ്ണൻ, വി.എ. മജീദ്, എം.ജി. ബിജു, ബിനു തോമസ്, നജീബ് കരണി, നിസി അഹമ്മദ്, മാണി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.

എസ്.എഫ്.ഐ. ജില്ലാ നേതൃത്വത്തിനെതിരേ ജില്ലാ ജോയിന്റ് സെക്രട്ടറി

മർദനമേറ്റിട്ടും തെറ്റുകാർക്കെതിരേ നടപടി എടുത്തില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്

കല്പറ്റ : എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയിലെ തമ്മിലടിയിൽ നേതൃത്വത്തിനെതിരേ ജില്ലാ ജോയിന്റ് സെക്രട്ടറി. പുല്പള്ളി പഴശ്ശിരാജ കോളേജിലെ മാസ് കമ്യൂണിക്കേഷൻ മൂന്നാംവർഷ വിദ്യാർഥിയും എസ്.എഫ്.ഐ. ജില്ലാ ജോയിൻറ്‌ സെക്രട്ടറിയുമായ സായന്താണ് ജില്ലാ നേതൃത്വത്തിനെതിരേ െഫയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് മർദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സായന്ത് നേതൃത്വത്തിന് നേരെ തിരിഞ്ഞത്. ‘സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു നീതിക്കുവേണ്ടി ചിലകാര്യങ്ങൾ തുറന്നുപറയുന്നു’ എന്ന തലക്കെട്ടോടെയാണ് െഫയ്‌സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ നീതിലഭിക്കുമെന്നും തെറ്റ് ചെയ്തവർക്കെതിരേ ഉചിതമായ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിച്ചു. എന്നാൽ സംഭവം നടന്ന് 19 ദിവസങ്ങൾ പിന്നിട്ടിട്ടും, ആരോപണവിധേയരായവർ പൊതുസമൂഹത്തിനുമുന്നിൽ സാധാരണനിലയിൽ തുടരുന്നതും സംഘടനയുടെ ഭാഗത്തുനിന്ന് വ്യക്തമായ നടപടി ഉണ്ടാകാത്തതും ഏറെ നിരാശപ്പെടുത്തുന്നുകയാണെന്നും സായന്ത് െഫയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

സായന്തിനെ ഒക്ടോബർ 12-ന് പുല്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് എസ്.എഫ്.ഐ. ജില്ലാസെക്രട്ടറി എം. ആദർശ്, കേന്ദ്രകമ്മിറ്റിയംഗം സാന്ദ്രാ രവീന്ദ്രൻ, പുല്പള്ളി ഏരിയാ സെക്രട്ടറി അരുൺ തമ്പി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദിത് എന്നിവരുടെ നേതൃത്വത്തിൽ മർദിച്ചുവെന്നാണ് പരാതി. മൈക്ക് സ്റ്റാൻഡു കൊണ്ട് മർദിച്ചുവെന്നാണ് ആരോപണം. സായന്തിനെ മർദിച്ച സംഭവത്തിൽ വിമർശനവുമായി മുൻ ജില്ലാ കമ്മിറ്റിയംഗവും ഭാരവാഹിയും െഫയ്‌സ് ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളുടെ ഭാഗമായി കോളേജിൽ കാംപെയ്‌ൻ സംഘടിപ്പിക്കാൻ നിർദേശം ലഭിച്ചിരുന്നു. ഡൽഹിയിൽ വിവിധ വിദ്യാർഥി സംഘടനകൾ ഒരുമിച്ചാണ് സമരം നടത്തിയത്. അതിന്റെ ഭാഗമായി കോളേജിലും വിവിധ വിദ്യാർഥി സംഘടനകൾ പങ്കെടുത്ത കാംപെയ്‌ൻ സംഘടിപ്പിച്ചു. സംഘടനയെ പ്രതിനിധീകരിച്ച് അതിൽ സംസാരിക്കേണ്ട സാഹചര്യവും എനിക്കുണ്ടായി. എന്നാൽ എസ്.എഫ്.ഐ. സ്വന്തംനിലയിൽ കാം പെയ്‌ൻ നടത്തുന്നതിനുപകരം മറ്റ് വിദ്യാർഥി സംഘടനകളോടൊപ്പം കാമ്പയിൻ നടത്തിയതെന്തിനെന്ന ചോദ്യം ഉയർന്നതോടെയാണ് തർക്കം ആരംഭിച്ചതെന്നും സായന്ത് പറയുന്നു. പാർട്ടി നേതൃത്വത്തിന് പരാതി കൊടുത്ത് ചർച്ച ചെയ്തിട്ടും ഈ നിമിഷം വരെ വ്യക്തമായ നടപടി ഉണ്ടായിട്ടില്ലെന്നും സായന്ത് െഫയ്‌ സ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.