ബത്തേരി സെയ്ന്റ് മേരീസ് കോളേജ് സമ്പൂർണ ലഹരിമുക്ത കാമ്പസ്

സുൽത്താൻബത്തേരി : ജില്ലയിലെ ആദ്യത്തെ സമ്പൂർണ ലഹരിവിമുക്ത കലാലയമായി ബത്തേരി സെയ്ന്റ് മേരീസ് കോളേജിനെ പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യാണ് കോളേജിനെ ലഹരിവിമുക്ത കാമ്പസായി പ്രഖ്യാപിച്ചത്.

പ്രിൻസിപ്പൽ ഡോ. ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ്‌കുമാർ വിഷയാവതരണം നടത്തി. ഡോ. ജിതേന്ദ്രനാഥ്, ബത്തേരി നഗരസഭാ ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത്ത്, സ്ഥിരംസമിതി അധ്യക്ഷൻ പി. സംഷാദ്, കോളേജ് റെസിഡന്റ് മാനേജർ ഫാ. ബേബി ജോൺ കളീക്കൽ, ഡോ. സുനിൽ ജോൺ, ഡോ. അരുൺകുമാർ, എൻ.സി. സജിത്ത്കുമാർ, ഫാ. എൻ.ബി. ജിൻസ്, ബത്തേരി എക്സൈസ് ഇൻസ്‌പെക്ടർ പി.എസ്. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.