'ഒള്ളൈ സന്ത' ലഹരിവിരുദ്ധ കാംെപയ്നും ഗോത്രഭാഷാസംഗമവും

തലപ്പുഴ : വിദ്യാർഥികളിലും പൊതുസമൂഹത്തിലും ലഹരിവിരുദ്ധ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ് 'ഒെള്ളെ സന്ത' ലഹരിവിരുദ്ധ കാംപയ്നും ഗോത്രഭാഷാ സംഗമവും സംഘടിപ്പിച്ചു. ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെയും ഗോത്രഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതുന്നതായി സംഗമം. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഇ. അനൂപ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ പിന്റോ ജോൺ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക വി. സുരഭില അധ്യക്ഷതവഹിച്ചു. ഗോത്രകവി സുകുമാരൻ ചാലിഗദ്ദ മുഖ്യാതിഥിയായി. വിമുക്തി ക്ലബ് കോഡിനേറ്റർ ധന്യാദാസ്, സ്റ്റാഫ് സെക്രട്ടറി ഷീമാ മഞ്ചാൻ എന്നിവർ സംസാരിച്ചു. തിറയാട്ടം നാടൻപാട്ട് പഠന കലാസമിതിയുടെ നാടൻപാട്ട് അവതരണമുണ്ടായി.