മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ ഓപ്പൺസ്റ്റേജിന് തറക്കല്ലിട്ടു

മുണ്ടേരി : ജി.വി.എച്ച്.എസ്.എസിൽ പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമിക്കുന്ന ഓപ്പൺസ്റ്റേജിന് തറക്കല്ലിട്ടു.

വിവിധ ബാച്ചുകളിലായി പഠിച്ച വിദ്യാർഥികളിൽനിന്ന് തുക ശേഖരിച്ചാണ് സ്റ്റേജ് നിർമിക്കുന്നത്. തറക്കല്ലിടൽ സ്കൂളിലെ പൂർവ വിദ്യാർഥിയും കല്പറ്റ നഗരസഭാധ്യക്ഷനുമായ പി. വിശ്വനാഥൻ നിർവഹിച്ചു. പൂർവ വിദ്യാർഥിസംഘടനാ പ്രസിഡന്റ് സി.കെ. നൗഷാദ് അധ്യക്ഷതവഹിച്ചു. കല്പറ്റ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ബിനി സതീശൻ, ബീന, കൗൺസിലർ നിഷ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി ശ്യാം ബാബു, പി.കെ. അയ്യൂബ്, പ്രിൻസിപ്പൽ പി.ടി. സജീവൻ, ജയരാജൻ, സതീശൻ, ദിവ്യപ്രഭ, പി.കെ. അബു, സദാനന്ദൻ, ജസ്മൽ തുടങ്ങിയവർ സംസാരിച്ചു.