മെഡിക്കൽ കോളേജിനായി പ്രചാരണവാഹനജാഥ

പനമരം : ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനയായി നൽകിയ മടക്കിമലയിലെ ഭൂമിയിൽ വയനാട് മെഡിക്കൽ കോളേജിന്റെ കെട്ടിടനിർമാണത്തിന് സംസ്ഥാന ഭരണകൂടം അടിയന്തരമായി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി പ്രചാരണവാഹനജാഥ നടത്തി. പനമരം ടൗണിൽനിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലൂടെ നടന്ന ജാഥയുടെ സമാപനസമ്മേളനം കമ്പളക്കാട് ടൗണിൽ നടന്നു. ഗാന്ധിജയന്തി ദിനത്തിൽ മടക്കിമലയിലെ ദാനഭൂമിയുടെ കവാടത്തിൽ കിടപ്പുസത്യാഗ്രഹം നടത്താനും തീരുമാനിച്ചു.
മടക്കിമല മെഡിക്കൽ കോളേജ് ആക്‌ഷൻകമ്മിറ്റിയുടെ പ്രചാരണവാഹനജാഥ പനമരത്ത് പ്രൊഫ. പി. ലക്ഷ്മണൻ ഉദ്ഘാടനംചെയ്തു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ് കുട്ടി, മൊയ്തു കാവുങ്ങൽ, അഡ്വ. ടി.യു. ബാബു, അബ്ദുൽ കാദർ മടക്കിമല, ഇഖ്ബാൽ മുട്ടിൽ, ഐ.ബി. മൃണാളിനി, ലത്തീഫ് പഞ്ചാര, ഷാന്റി ചേനമ്പാടി, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.