ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ

അമ്പലവയൽ : കാരച്ചാൽ ഗവ. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. എക്സൈസ് വിമുക്തിമിഷൻ ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എ. പ്രവീൺ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക എം.ജെ. ഷിജ, എസ്.എം.സി. പ്രസിഡന്റ് സുജിത്കുമാർ, ടി.കെ. സജിത, കെ. ദിവാകരൻ, എം.എൻ. കൃഷ്ണകുമാർ, അതുല്യാ രഘു, എസ്.എസ്. സരിത, സ്കൂൾ ലീഡർ സ്നേഹാ ഷിബിൻ തുടങ്ങിയവർ സംസാരിച്ചു.
കല്പറ്റ : നഗരസഭ ജാഗ്രതാസമിതി അങ്കണവാടി വർക്കർമാർക്ക് ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. എക്സൈസ് വിമുക്തിമിഷൻ ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനംചെയ്തു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷീജാ മാത്യു അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ സി. ഷരീഫ, സി. വിബിത, ജിഷ ബോസ്, പി.എം. നിഷിദ, വി.കെ. നഫീസ, വി. ശ്രീജ, എൻ. സുധാ അനിൽ, എൻ. സരിത തുടങ്ങിയവർ സംസാരിച്ചു.