യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

തൃക്കൈപ്പറ്റ : സെയ്ൻറ് തോമസ് യാക്കോബായ സുറിയാനി ദേവാലയത്തിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു. വിശുദ്ധ മൂന്നിന്മേൽ കുർബാന, മധ്യസ്ഥപ്രാർഥന, പ്രസംഗം, യൽദോ ബേസിൽ സംഗമം, വെള്ളിത്തോട് കുരിശിങ്കലേക്ക് പ്രദിക്ഷണം, സെമിത്തേരിയിൽ ധൂപപ്രാർഥന, ആശീർവാദം എന്നിവ നടന്നു. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വംവഹിച്ചു. ഫാ. ജോർജ് നെടുന്തള്ളിൽ, ഫാ. ബാബു നീറ്റുംകര എന്നിവർ സഹകാർമികരായി. ഇടവക വികാരി ഫാ. റെജി പോൾ, പൗലോസ് കോർ എപ്പിസ്‍കോപ്പ, ഫാ. പി.സി. പൗലോസ്, ഫാ. ബേബി പൗലോസ്, ഫാ. ലിജോ ആനിക്കാട്ട്, ട്രസ്റ്റി പി.എ. വർഗീസ്, പി.എം. ബേസിൽ എന്നിവർ നേതൃത്വം നൽകി. നേർച്ചഭക്ഷണം, കൊടിയിറക്കം എന്നിവയോടുകൂടി പെരുന്നാൾ സമാപിച്ചു.