കുടുംബാരോഗ്യകേന്ദ്രത്തിൻെറ ശിലാസ്ഥാപനകർമം നിർവഹിച്ചു

കോട്ടത്തറ: ഗ്രാമപ്പഞ്ചായത്തിൽ നിർമിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശിലാസ്ഥാപനകർമം മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൻെറ വികസനത്തിന് സംസ്ഥാന സർക്കാരിൻെറയും തദ്ദേശസ്ഥാപനത്തിൻെറയും പിന്തുണയോടെ വിവിധ പദ്ധതികൾ നടപ്പാക്കും. സെൻട്രൽ ഗ്രാൻറിലുൾപ്പെടുത്തി 1.43 കോടി രൂപയും എം.എൽ.എ. ഫണ്ടിൽ നിന്ന് പത്തുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഘട്ടംഘട്ടമായുള്ള വികസനത്തിലൂടെ സ്ഥാപനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് വകുപ്പ് രണ്ടുവർഷത്തെ റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.സി. രജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഇ.സി. അജീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എം. സുനിൽകുമാർ, നസീമ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷരായ ലീലാമ്മ ജോസഫ്, ഇ.ആർ. പുഷ്പ, പി.പി. രനീഷ്, കോട്ടത്തറ മെഡിക്കൽ ഓഫീസർ ഡോ. സുനന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Minister T. Siddique laid the foundation stone for the new Family Health Centre building in Kottathara grama panchayat.