കിസാൻ തൊമ്മൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു

കിസാന്‍ തൊമ്മന്‍ രക്തസാക്ഷിത്വദിനാചരണം  എം.എല്‍.പി.ഐ. കേന്ദ്രകമ്മിറ്റിയംഗം പി.കെ. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു
കിസാന്‍ തൊമ്മന്‍ രക്തസാക്ഷിത്വദിനാചരണം എം.എല്‍.പി.ഐ. കേന്ദ്രകമ്മിറ്റിയംഗം പി.കെ. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു

പുല്പള്ളി: കർഷകസമര നേതാവ് കിസാൻ തൊമ്മൻ രക്തസാക്ഷിത്വദിനം മാർകിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ്ഫ്‌ലാഗ്) ജില്ലാകമ്മിറ്റി ആചരിച്ചു. പുല്പള്ളി ടൗണിൽ അനുസ്മരണവും പൊതുസമ്മേളനവും നടത്തി.

എം.എൽ.പി.ഐ. കേന്ദ്രകമ്മിറ്റിയംഗം പി.കെ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ആർ. റദ്ദാക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നുമാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ ജനാധിപത്യം സ്ഥാപിച്ചെടുക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി എ.എൻ. സലീം കുമാർ അധ്യക്ഷത വഹിച്ചു. ജോർജ്, അശോകൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Marxist Leninist Party of India Red Flag observed the martyrdom anniversary of peasant leader Kisan Thomman in Pulpally.