ജീവൻ നിലനിർത്താൻ ആഴ്ചയിൽ മൂന്ന് ഡയാലിസിസ്; പ്രവീണിനുവേണം കരുണയുള്ളവരുടെ കൈത്താങ്ങ്

മാനന്തവാടി: ഊർജ്വസ്വലനായ ചെറുപ്പക്കാരനായിരുന്നു പ്രവീൺ. പൊതുകാര്യങ്ങൾക്കായി ഓടിനടന്നിരുന്ന പ്രവീൺ നാട്ടുകാർക്കെല്ലാം പ്രിയങ്കരൻ. വൃക്കരോഗത്തിന്റെ രൂപത്തിൽ വിധിനൽകിയ ദുരിതത്തിൽ പകച്ചുകഴിയുകയാണ് കാട്ടിക്കുളം അണമലയിലുള്ള അടിച്ചേരിക്കണ്ടി പ്രവീണും പ്രവീണിനെ സ്നേഹിക്കുന്നവരും.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് 35-കാരനായ പ്രവീൺ. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കൽ മാത്രമാണ് പഴയജീവിതത്തിലേക്ക് പ്രവീണിനെ തിരിച്ചുകൊണ്ടുവരുവാനുള്ള പോംവഴി.
വൃക്കനൽകാൻ അമ്മ ശാന്ത തയ്യാറാണ്. വൃക്ക മാറ്റിവെക്കലിനും തുടർചികിത്സയ്ക്കുമായി പത്തുലക്ഷത്തിലധികം രൂപ ആവശ്യമാണ്. ഈ തുക സമാഹരിക്കാൻ പ്രവീണിന്റെ നിർധനകുടുംബത്തിനു സാധ്യമല്ല. പ്രവീണിന്റെ ചികിത്സയ്ക്കുള്ള തുക സമാഹരിക്കുന്നതിനു രാജേന്ദ്രപ്രസാദ് ചെയർമാനും സി.കെ. മനോജ് കൺവീനറുമായി ചികിത്സാസഹായകമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. കേരള ഗ്രാമീൺബാങ്ക് കാട്ടിക്കുളം ശാഖയിൽ 40404101135880 നമ്പർ അക്കൗണ്ട് (ഐ.എഫ്.എസ്.സി-KLGB0040404) തുറന്നിട്ടുണ്ട്. പ്രവീണിന്റെ 9847431532 നമ്പർ വഴി ഗൂഗിൾപേയിലൂടെയും സഹായം നൽകാം.
Content Highlights: Urgent Kidney Transplant Needed