സോറി .. സിമ്പിള്‍ ചലഞ്ച് എടുക്കാറില്ല; നാലുമീറ്ററിലധികം ഉയരത്തില്‍ കയറില്‍ തൂങ്ങിക്കയറി കളക്ടര്‍

തൃശ്ശൂര്‍: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും തൃശ്ശൂര്‍ സൈക്കിള്‍ ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍  വെല്ലുവിളി ഏറ്റെടുത്ത് തൃശ്ശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. കായികക്ഷമത പരീക്ഷിക്കാന്‍ നാലു മീറ്ററിലധികം ഉയരത്തില്‍ കയറില്‍ തൂങ്ങിക്കയറണം. പട്ടാളത്തിലും മറ്റ് സേനകളിലും കണ്ടുവരുന്ന പരീക്ഷണം. കായികാഭ്യാസികള്‍പോലും വെല്ലുവിളി ഏറ്റെടുക്കാന്‍ മടിച്ചുനിന്നപ്പോഴാണ് തൃശ്ശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അക്വാട്ടിക് ക്ലോംപ്ലക്‌സിലെത്തിയത്. 

INSHORT-Thrissur Collector Arjun Pandyan accepts a challenging rope climb, showcasing his fitness during National Sports Day. Watch the inspiring video!

Content Highlights: Thrissur Collector`s Fitness ChallengeThrissur Collector`s Fitness Challenge