സ്വീപ് ഷോട്ടുകൾ ആയുധമാക്കി, 1139 മിനിറ്റ് ക്രീസിൽ; ഇന്ത്യയെ വെള്ളം കുടിപ്പിച്ച ദിനുഷ
രണ്ട് ടെസ്റ്റുകളിലായി നാല് ഇന്നിങ്സുകൾ. നേടിയത് 420 റൺസ്. മൂന്ന് സെഞ്ചുറികൾ. ഒരു അർധസെഞ്ചുറി. നേരിട്ടത് 722 പന്തുകൾ. ക്രീസിൽ ചെലവഴിച്ചത് 1139 മിനിറ്റ്. ശ്രീലങ്കൻ ടീമിനെതിരേ അനായാസം ടെസ്റ്റ് പരമ്പര തൂത്തുവാരാമെന്ന് കരുതിയെത്തിയ ടീം ഇന്ത്യയ്ക്കു മുന്നിൽ നെഞ്ചുവിരിച്ച് ഒരു 25-കാരൻ അങ്ങനെ നിന്നു. സോണൽ ദിനുഷ. ഗോളിൽ 100, 84. കൊളംബോയിൽ 103, 133*. ഈ നാല് ഇന്നിങ്സുകൾ ഇന്ത്യൻ ടീമിന്റെയും ബൗളിങ് യൂണിറ്റിന്റെയും ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു.
Content Highlights: Sonal Dinusha scored 420 runs across two Test matches against India. He hit three centuries and one half-century in four innings. He faced 722 balls and spent 1139 minutes at the crease., His exceptional batting tested the Indian bowling attack's patience.