ഇംഗ്ലീഷ് കനാലിൽ മുങ്ങിത്താഴ്ന്ന് വൈക്കിങ്സ്; സെമിയിൽ നിൽക്കുമോ നോർവേ കടന്ന ഇംഗ്ലണ്ട്?

ലോകകപ്പ് ഫുട്ബോളിൽ വലിയ പോർവിളികളുമായി എത്തിയ നോർവേയുടെ 'വൈക്കിംഗ്' പടക്കപ്പലുകൾ ഇംഗ്ലീഷ് കനാലിൽ മുങ്ങിത്താഴുന്ന കാഴ്ചയ്ക്കാണ് കായിക ലോകം സാക്ഷ്യം വഹിച്ചത്. ഹാളണ്ട് എന്ന കരുത്തനായ രാജകുമാരൻ മുന്നിൽ നിന്ന് നയിച്ചിട്ടും, ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന ഇംഗ്ലണ്ട് നോർവേയെ പരാജയപ്പെടുത്തി. ഇതോടെ ഹാലണ്ടിനും കൂട്ടർക്കും നിരാശയോടെ മടങ്ങേണ്ടി വന്നിരിക്കുകയാണ്.