ഇത് അദ്ഭുത കുതിപ്പ്, ചാമ്പ്യൻസ് ലീഗ് തൂക്കുമോ കോമോ ?
ഇറ്റലിയിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിലൊന്നാണ് കോമോ. ആൽപ്‌സ് പർവതനിരകളാൽ ചുറ്റപ്പെട്ട ശാന്തമായ കോമോ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം. വർഷം തോറും നിരവധി സഞ്ചാരികൾ എത്തുന്ന ഇടം. കോമോയിലെ തടാകം കാണുക എന്നത് തന്നെ സുന്ദരമായ ഒരു അനുഭവമാണ്. ഇന്ന് അതിനേക്കാൾ സുന്ദരമാണ് ആ നഗരത്തിലെ ക്ലബ്ബിന്റെ കളി, കോമോ 1907. 2019-ൽ സാമ്പത്തികമായി തകർന്ന് ഇറ്റാലിയൻ ഫുട്‌ബോളിന്റെ നാലാം ഡിവിഷനിൽ (സീരി ഡി) ഒതുങ്ങിപ്പോവുകയും, കഴിഞ്ഞ 13 വർഷത്തിനിടെ മൂന്ന് തവണ പാപ്പരായി ജപ്തിയുടെയും അടച്ചുപൂട്ടലിന്റെയും വക്കിലെത്തുകയും ചെയ്ത ഒരു ക്ലബ്ബ്, ഇന്ന് യൂറോപ്യൻ ഫുട്‌ബോളിലെ തന്നെ ഏറ്റവും ആകർഷകമായ വിജയഗാഥകളിലൊന്ന് രചിക്കുകയാണ്. 'കോമോ 1907' എന്ന ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ്ബ് തങ്ങളുടെ പോരാട്ടവീര്യം കൊണ്ട് ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിക്കുകയാണ്.
Content Highlights: Como 1907’s remarkable journey from financial collapse and Serie D obscurity to becoming one of European football’s most exciting clubs raises the question of whether their stunning rise could eventually lead to Champions League glory