50 കളിൽ പ്രണയം പക്ഷികളോട്, പിന്നെ ‘വയനാടിന്റെ സ്വന്തം ബേഡ് വാച്ചർ’ കണ്ടത് 164 ഇനം പക്ഷികളെ

സ്വപ്നങ്ങളും ആഗ്രഹങ്ങളും പിന്തുടരാൻ പ്രായമൊരു തടസ്സമാക്കേണ്ടതില്ലെന്ന് ഓർമിപ്പിക്കുകയാണ് പക്ഷിനിരീക്ഷകയും ഫോട്ടോഗ്രാഫറുമായ വയനാട് മുട്ടിൽ സ്വദേശി ശോഭ ചന്ദ്രശേഖരൻ. പ്രായം അമ്പതു പിന്നിട്ടപ്പോഴാണ് പ്രകൃതിയോടും പക്ഷികളോടുമുള്ള തന്റെ പ്രണയം ശോഭ കണ്ടെത്തുന്നത്. എസ്.ബി.ഐ.യിലെ ജോലി ഉപേക്ഷിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിലേക്ക് മാറിയ ശോഭയെ പിന്നീട് പക്ഷികളുടെ ലോകത്തേക്ക് നയിച്ചത് അടുക്കളയിൽ ജനലിനപ്പുറത്ത് കേട്ട ഒരു കിളിയുടെ പാട്ടാണ്.

അതിരാവിലെ ക്യാമറയും ബൈനോക്കുലറുമായി ശോഭ തൊട്ടടുത്ത പറമ്പിലേക്കും തോട്ടത്തിലേക്കും വയലിലേക്കും ഇറങ്ങും. ഇതുവരെ കണ്ടതും കാണാത്തതുമായ പക്ഷിക്കൂട്ടങ്ങളെ തേടി. അവയുടെ ഭക്ഷണം, പ്രത്യുത്പാദനം, കൂടൊരുക്കുന്ന രീതി അങ്ങനെ അതിന്റെ ജീവിതവുമായി ബന്ധപ്പെട്ട സകലതും ക്യാമറയിൽ പകർത്തും, സൂക്ഷിച്ചുവെക്കും. വീടിനു ചുറ്റുമായി 164 ഇനം പക്ഷികളെയാണ് ശോഭ ഇതുവരെ കണ്ടെത്തിയത്. പക്ഷി ചിത്രപ്രദർശനങ്ങൾ, പക്ഷിനിരീക്ഷണ ക്ലാസുകൾ, സർവേകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയുമായി ഇന്ന് സജീവമാണ് ശോഭ. പ്രായത്തിന്റെ അതിരുകൾക്കപ്പുറം സ്വന്തം ഇഷ്ടങ്ങളെ പിന്തുടർന്ന ഒരു വീട്ടമ്മയുടെ കഥയാണിത്.

Content Highlights: Shobha Chandrasekharan started bird watching after crossing the age of 50. Left her SBI job to focus on family and later discovered her passion for nature through a bird singing at her kitchen window. Documented 164 species of birds around her house in Wayanad. Actively involved in bird photography exhibitions, workshops, surveys, and environmental conservation.