യൂറോപ്യൻ ചാമ്പ്യന്മാരെ വിറപ്പിച്ച ഗോൾകീപ്പർ; അരങ്ങേറ്റ മത്സരത്തിൽ ഞെട്ടിച്ച നാല്പതുകാരൻ വൊസിന്യ

ബുള്ളറ്റ് ഹെഡ്ഡറുകൾ, വെടിച്ചില്ല് ഷോട്ടുകൾ, നിരനിരയായി മുന്നേറ്റങ്ങൾ.. ആ പത്ത് പേരെയും കടന്ന് ഗോൾവരയ്ക്ക് തൊട്ടടുത്തുവരെയെത്തി യൂറോപ്യൻ ചാമ്പ്യന്മാരെന്ന പകിട്ടോടെ വിശ്വവേദിയിലെത്തിയ ലുയിസ് ഫുയെൻഡെയുടെ സൈന്യം. അത്രമാത്രം. അതിനപ്പുറത്തേക്ക് കടന്നില്ല. തന്നെ മറികടന്ന് പന്ത് ഗോൾവല കുലുക്കില്ലെന്ന് ഒരു നാൽപ്പതുകാരൻ കട്ടായം പറഞ്ഞു. ജീവൻ കൊടുത്തും പോരാടുമെന്ന പ്രഖ്യാപനം. അവിടെ യൂറോപ്പിനെ അടക്കിഭരിച്ച സ്വപ്നസംഘത്തിന് നിരാശയോടെ മടങ്ങേണ്ടിവന്നു. നാൽപ്പതാം വയസ്സിൽ ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്ന ഒരു മനുഷ്യന്റെ അസാമാന്യ പോരാട്ടം. ഒരു ചങ്കുറപ്പിന്റെ പേര് കൂടിയാണ് വൊസിന്യ.

Content Highlights: Vozinha kept a clean sheet against Spain in his 2026 World Cup debut. At 40, he became one of the oldest players to debut in World Cup history. His performance secured a historic draw for Cape Verde against European giants. Vozinha's social media following surged from 50k to 5 million post-match. The emotional backstory highlights his dedication to his late grandparents.