‘ഇനിയും ലോട്ടറിയെടുക്കും, മകനൊരു ജീവിതമുണ്ടാകണം’; വിഷു ബമ്പർ നേടിയ ഭാഗ്യശാലി പൊന്നൻ
ഇത്തവണ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടിയുടെ ഭാഗ്യം കടാക്ഷിച്ചത് ഒരു ലോട്ടറി വിൽപ്പനക്കാരനായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പൊന്നനാണ് ആ ഭാഗ്യശാലി. ഒന്നാം സമ്മാനം നേടിയ തുക കെെയിൽ വരാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നതിനാൽ ഇപ്പോഴും ലോട്ടറി കച്ചവടം ചെയ്താണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. അപ്രതീക്ഷിതമായി കെെവന്ന ഭാഗ്യം കരുതലോടെ കെെകാര്യം ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണ് പൊന്നനും കുടുംബവും. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജന്റ് ഡി. അനിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
Content Highlights: Ponnan, a lottery seller from Karunagappally, won the ₹12 crore Vishu Bumper 2026 first prize. The winning ticket was sold by agent D. Anil in Kollam. Despite the win, Ponnan continues his lottery business while awaiting the prize money. The family intends to manage the unexpected windfall with financial caution.