പശുക്കളുടെ സ്ട്രെസ് കുറച്ചാൽ പാൽ ലഭ്യത വർധിക്കും, മാലിന്യങ്ങൾ പോലും ഇവിടെ പാഴാകുന്നില്ല
ആറ് ഏക്കറിൽ പച്ചപ്പു നിറഞ്ഞൊരു ജൈവത്തോട്ടം. നൂറോളം പശുക്കൾ, ഇരുപതിലധികം ആടുകൾ, നിരവധി കോഴികൾ; ഒപ്പം വിവിധയിനം കൃഷിയും. തിരുവനന്തപുരം വെള്ളായണിയിലെ ഈ ജൈവത്തോട്ടത്തിന്റെ പ്രത്യേകതകൾ ഏറെയാണ്. ഫാമിലുണ്ടാകുന്ന മാലിന്യങ്ങൾ പോലും പാഴാകുന്നില്ല. അവയെ വളമായും മറ്റ് ആവശ്യങ്ങൾക്കുമായി പുനരുപയോഗിക്കുന്നു. പശുക്കൾക്കാവശ്യമായ തീറ്റയുടെ വലിയൊരു പങ്കും ഫാമിൽ തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നു. ഇതിനൊപ്പം മത്സ്യകൃഷിയുമുണ്ട്.
Content Highlights: Discover a six-acre organic farm in Vellayani, Thiruvananthapuram, where stress-free cow management helps improve milk production, farm-grown fodder supports nearly 100 cows, and waste is recycled into manure and other useful resources alongside goat rearing, poultry farming, fish farming, and diverse crop cultivation.