ഭിക്ഷാടകയില്‍നിന്ന് സംരംഭക; സജനയുടേത് പൊരുതി നേടിയ ജീവിതം

കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോള്‍ അതിജീവിക്കാനായി കുടുക്കയില്‍ സൂക്ഷിച്ച രൂപയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാറ്റിവച്ച പണവും ചേര്‍ത്താണ് സജന എറണാകുളത്ത് വഴിയരികില്‍ ബിരിയാണിക്കച്ചവടം തുടങ്ങിയത്. തുടക്കത്തില്‍ ഒരിടത്തായിരുന്നുവെങ്കില്‍ ഇപ്പോള്‍ മൂന്നിടങ്ങളിലായി സജനയുടെ ബിരിയാണി കച്ചവടം.

കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ട സജന ഇന്ന് മൂന്നു പേര്‍ക്ക് ജോലി നല്‍കുകയാണ്. ഒപ്പം വൈകുന്നേരങ്ങളില്‍ തെരുവില്‍ ജീവിക്കുന്ന കുറച്ചുപേരുടെ വിശപ്പടക്കുകയും ചെയ്യുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയല്ല സജനയുടെ അടുത്ത ലക്ഷ്യം, മറിച്ച് ഒരു തട്ടുകടയാണ്.  
 

Content Highlights: