‘മൃഗശാല മാറ്റുന്നത് നിസാര കാര്യമല്ല; പകരം സഫാരി പാർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’
തിരുവനന്തപുരം മൃഗശാല മാറ്റുകയല്ല വേണ്ടതെന്നും പകരം മറ്റൊരു സഫാരി പാർക്ക് ആരംഭിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കേന്ദ്ര മൃഗശാല അതോറിറ്റിയുടെ മൃഗശാലകളുടെ മാനേജ്മെന്റ് കാര്യക്ഷമതാ വിലയിരുത്തൽ 2026 (MEE-ZOOS) അംഗവും റിട്ട. ജോയിന്റ് ഡയറക്ടറുമായ ഡോ. ജേക്കബ് അലക്സാണ്ടർ. ഏറെ പ്രത്യേകതകളുള്ളതാണ് തിരുവനന്തപുരം മൃഗശാല. മൃഗങ്ങളെ കാണാനുള്ള ഇടം മാത്രമല്ല, അറിവ് പകരുന്ന പഠനകേന്ദ്രം കൂടിയാണിത്. നിലവിലെ മൃഗശാല മറ്റൊരിടത്തേക്ക് മാറ്റുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Dr Jacob Alexander says the Thiruvananthapuram Zoo should not be relocated