വെച്ചുപിടിപ്പിച്ചത് അമ്പതിനായിരത്തിലധികം കണ്ടൽചെടികള്‍; പ്രകൃതിക്ക് വേരുപിടിപ്പിയ്ക്കുന്ന മുരുകേശൻ

ഈ പച്ചപ്പണിഞ്ഞ് പ്രകൃതി സുന്ദരിയാകുന്നു. തീരപ്രദേശങ്ങളിലെ നിത്യ ഹരിത വനം. ജൈവസമ്പന്നമായ ആവാസ വ്യവസ്ഥയും നമ്മുടെ ഭൂമിയിലെ പോഷക വസ്തുക്കളുടെ കലവറയുമാണ് ഈ കണ്ടൽകാടുകൾ. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടൽകാടുകളിലൊന്നായി മാറുകയാണ് വൈപ്പിൻ ദ്വീപ്. അമ്പതിനായിരത്തിലധികം കണ്ടൽചെടികളാണ് ഒരൊറ്റ മനുഷ്യന്റെ അധ്വാനത്താൽ ഇവിടെ വെച്ച് പിടിപ്പിച്ചത്. മണ്ണിന്, ജലത്തിന്, വായുവിന്, ആവാസവ്യവസ്ഥക്ക് ജീവൻ നൽകുകയാണ് ഒരു മനുഷ്യൻ.

Content Highlights: the man who planted above fiftythousand mangroves in vypin the story of murugeshan