11 ലക്ഷം നെക്‌സോൺ നിരത്തിൽ, കളം പിടിക്കാൻ കാമോയും

ഇന്ത്യയിലെ കോംപാക്ട് SUV ശ്രേണിയുടെ മേധാവിത്വം കൈയാളുന്ന വാഹനമാണ് ടാറ്റയുടെ നെക്സോൺ എന്ന മോഡൽ. 2017-ൽ നിരത്തുകളിൽ എത്തി തുടങ്ങിയ നെക്സോൺ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 11 ലക്ഷം യൂണിറ്റിന്റെ വിൽപ്പന പൂർത്തിയാക്കിയെന്നാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഇന്ത്യൻ നിരത്തുകളിലെ ഓട്ടം ഒരു പതിറ്റാണ്ട് പിന്നിടുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി നെക്സോണിന്റെ പുതിയ പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് ടാറ്റ. നെക്സോൺ കാമോ എഡിഷൻ എന്ന പേരിലാണ് പ്രത്യേക പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ചെറിയ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്ഡേഷനുകളുമായാണ് കാമോ എഡിഷൻ എത്തിയിരിക്കുന്നത്. അഞ്ച് വേരിയന്റുകളിൽ പെട്രോൾ/സിഎൻജി പവർ ട്രെയിനുകളിൽ എത്തുന്ന നെക്സോൺ കാമോ എഡിഷന് 9.99 ലക്ഷം രൂപ മുതൽ 13.94 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Content Highlights: new tata nexon camo suv features