കൺകെട്ടിയ നീതിദേവതയ്ക്ക് മുന്നിൽ ഉൾക്കാഴ്ച കൊണ്ട് വിധി പറയാൻ താന്യ

#ഭാഗ്യശ്രീ

കേരള ജുഡീഷ്യൽ സർവീസസ് പരീക്ഷയിലെ റാങ്ക് നേട്ടത്തോടെ 100 ശതമാനം കാഴ്ചപരിമിതിയുള്ള കേരളത്തിലെ ആദ്യ ജഡ്ജിയാകാനൊരുങ്ങുകയാണ് കണ്ണൂർ സ്വദേശിനി താന്യ നാഥൻ. കാഴ്ചപരിമിതിയുള്ളവർക്ക് അവസരം നൽകണമെന്ന 2025 ലെ സുപ്രീം കോടതി വിധിയുടെ പിൻബലത്തിലാണ് ഈ ഇരുപത്തിനാലുകാരി ചരിത്രം കുറിച്ചത്. കണ്ണൂർ സർവകലാശാലയിൽനിന്ന് 2024-ൽ എൽഎൽ.ബി. ഒന്നാംറാങ്ക് നേടി അഡ്വ.കെ.ജി സുനിൽകുമാറിന് കീഴിൽ പ്രാക്ടീസ് ചെയ്യവേയാണ് താന്യയുടെ നേട്ടം. മാങ്ങാട് ശ്രീഅദിത്രിയിൽ പ്രവാസി ജഗന്നാഥന്റെയും ബബിതയുടെയും മകളാണ് തന്യ. താര സഹോദരിയാണ്. അഭിഭാഷകയിൽ നിന്ന് നീതിപീഠത്തിന്റെ പടവുകൾ കയറുന്ന താന്യ നാഥൻ സംസാരിക്കുന്നു.

Content Highlights: Tanya Nathan, with 100% visual impairment, makes history as Kerala`s first judge. Learn about her inspiring journey and judicial service exam rank.