'22 പേരെ എലിക്കൂട്ടിലിട്ട പോലെ കൊന്നിട്ട് ചോദിക്കാന്‍ ആരുണ്ടായി?'; ഒരാണ്ടിലും മാറാതെ നടുക്കം

കഴിഞ്ഞ മെയ് മാസത്തിലേ ഇതേ ദിവസം താനൂര്‍ പൂരപ്പുഴയില്‍ തൂവല്‍ തീരത്തിനുസമീപമുണ്ടായ ബോട്ടപകടം നാലുപേരെ മാത്രം ബാക്കിയാക്കി ആ വീട്ടിലുള്ളവരെയെല്ലാം കൊണ്ടുപോയി. മീറ്ററുകള്‍ക്കപ്പുറമുള്ള പുത്തന്‍കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനിലെ അടുത്തത്തടുത്ത കബറുകളിലായി അന്ത്യനിദ്രയിലാണ് കുന്നുമ്മല്‍ വീട്ടില്‍ സൈതലവിയുടെ ഭാര്യയും മക്കളുമടക്കം 11 പേര്‍. അധികൃതരുടെ ഒത്താശയോടെ മീന്‍പ്പിടിത്ത തോണി ബോട്ടാക്കി മാറ്റി ഉല്ലാസയാത്ര നടത്തിയപ്പോഴുണ്ടായ ദുരന്തത്തിന്റെ നോവ് ഇപ്പോഴും മാറിയിട്ടില്ല തീരത്ത്.
Content Highlights: tanur boat accident one year