കോവിഡ് സംഘര്‍ഷത്തിലാക്കിയ സ്ത്രീജീവിതങ്ങള്‍ | Talk With Aparna Viswanathan

ഏതൊരു യുദ്ധവും കെടുതിയും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമെന്ന പോലെ കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ കഷ്ടത്തിലാക്കിയ വിഭാഗമാണ് സ്ത്രീകളും കുട്ടികളും. ഇന്ത്യന്‍ സമൂഹത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കോവിഡ് കാലത്ത് വര്‍ധിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കുട്ടികളാണെങ്കില്‍ സ്‌കൂളില്‍ പോലും പോകാനാകാതെ വളരെയധികം നിരാശരായിരിക്കുകയാണ്. കോവിഡ് നമ്മുടെ നാട്ടിലെ സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കിയ ആഘാതത്തെ കുറിച്ചും അതു മറികടക്കേണ്ടത് എങ്ങനെയെന്നും സംസാരിക്കുകയാണ് സാമൂഹിക വൈകാരിക പഠന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യോ എന്ന സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറുമായ അപര്‍ണ്ണ വിശ്വനാഥന്‍

സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്ന കേരളീ. സമൂഹത്തില്‍ ശാക്തീകരിക്കപ്പെട്ട സ്ത്രീകളെ ഉള്‍ക്കൊള്ളാനുള്ള മാനസിക പാകത കുടുംബത്തിനും സമൂഹത്തിനും കൈവന്നിട്ടില്ല എന്നും അപര്‍ണ്ണ വിശ്വനാഥന്‍ പറയുന്നു.

Content Highlights: